ഗ്രാൻഡ് മസ്ജിദിലെ ഖിയാം പ്രാർത്ഥനയ്ക്ക് സേവനത്തിനായി 100 റെഡ് ക്രസന്റ് സന്നദ്ധപ്രവർത്തകർ തയാർ

  • 11/04/2023



കുവൈത്ത് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ  ഗ്രാൻഡ് മസ്ജിദിൽ നടക്കുന്ന ഖിയാം പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി 100 വോളണ്ടിയർമാർ പ്രവർത്തിക്കുമെന്ന് കുവൈത്ത്  റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. വിശ്വാസികളെ സഹായിക്കുന്നതിന്, പ്രത്യേകിച്ച് പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കുമായി സന്നദ്ധപ്രവർത്തകരുടെ പ്രവർത്തിക്കുമെന്ന് സൊസൈറ്റിയിലെ യൂത്ത് ആൻഡ് വോളന്റിയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. മുസൈദ് അൽ എനെസി പറഞ്ഞു. 

എല്ലാ വർഷവും റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ സൊസൈറ്റി ഈ സേവനം നൽകുന്നുണ്ട്. അത് മതപരമായ കടമയാണ്.  ഗ്രാൻഡ് മസ്ജിദിന് പുറത്തും അകത്തും നിശ്ചിത പോയിന്റുകളിലായി സ്ത്രീ-പുരുഷ വോളന്റിയർമാരുടെ സേവനം ഉണ്ടാകും. ഓരോ സന്നദ്ധപ്രവർത്തകർക്കും  ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും അടങ്ങിയ ബാ​ഗുകൾ നൽകിയിട്ടുണ്ട്. അത്യാഹിത സംഭവങ്ങളുണ്ടായാൽ  നിശ്ചയിച്ചിട്ടുള്ള ക്ലിനിക്കുകളിലേക്ക് മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News