കൈക്കൂലി; ഒരു കുവൈത്തി പൗരനും അഞ്ച് പ്രവാസികളും കുടുങ്ങി

  • 11/04/2023

കുവൈത്ത് സിറ്റി: ഒരു സർക്കാർ ഏജൻസിയിൽ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് പകരമായി പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ പൗരനെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക്ക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൽ ഉൾപ്പെട്ട അഞ്ച് പ്രവാസികളെയും കസ്റ്റഡയിലെടുക്കും. ഇവരെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഒരു സർക്കാർ സർവീസ് ഏജൻസിയിലെ ജീവനക്കാരനായ കുവൈത്തി പൗരൻ ഇടപാടുകൾ വേഗത്തിലാക്കാനായി കൈക്കൂലി വാങ്ങുകയായിരുന്നു. ഓരോ ഇടപാടിനും 5 ദിനാർ വീതം ലഭിക്കുന്നതിന് പകരമായി ഊഴം എത്തുന്നതിന് മുമ്പായി പ്രവാസികൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനിടെയാണ് പിടിയിലായത്. ഇത്തരം കേസുകളിൽ തടവും കഠിനമായ ശിക്ഷയും വ്യവസ്ഥ ചെയ്തിട്ടും കൈക്കൂലി കേസുകൾ രാജ്യത്ത് വർധിക്കുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News