അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കണം, നിയമം എല്ലാവർക്കും തുല്യമാക്കണം; പുതിയ സർക്കാരിനോട് കുവൈറ്റ് കിരീടാവകാശി

  • 12/04/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകുന്ന തരത്തിൽ വികസന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകണണെന്നും പരമാവധി ഇതിനായി പരിശ്രമിക്കണമെന്ന് പുതിയ സർക്കിരിനോട് നിർദേശിച്ച് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹ് നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അൽ ജാബർ അൽ സബാഹ്.
‌പ്രധാന മേഖലകളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും നിയമം എല്ലാവർക്കും തുല്യമായി ബാധകമാക്കണമെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കിരീടാവകാശി പറഞ്ഞു. എല്ലാ പൊതു സേവനങ്ങളും അപ്‌ഗ്രേഡ് ചെയ്യണം. ഒരു ടീമായി പ്രവർത്തിക്കാനും കിരീടാവകാശി മന്ത്രിസഭയോട് ആഹ്വാനം ചെയ്തു. അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കുകയും മറ്റ് പ്രധാന വിഷയങ്ങളിൽ വലിയ ശ്രദ്ധ നൽകുകയും വേണം. പുതിയ സർക്കാരിന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ആശംസകളും കിരീടാവകാശി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News