ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഇന്ന്, ഏപ്രിൽ 13 ബുധനാഴ്ച

  • 12/04/2023

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡറുമായുള്ള ഓപ്പൺ ഹൗസ് ഏപ്രിൽ 13 ബുധനാഴ്ച  എംബസിയില്‍ നടക്കും. ഉച്ചക്ക്12.30 മുതൽ 13.30വരെയാണ് ഓപ്പന്‍ ഹൗസ് നടക്കുകയെന്നും രജിസ്ട്രേഷൻ ഉച്ചക്ക് 11 .30  മുതൽ ആരംഭിക്കുമെന്നും എംബസി അറിയിച്ചു. കുവൈത്തിലെ എല്ലാ  പ്രവാസി ഇന്ത്യക്കാര്‍ക്കും  ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. പരാതികള്‍ ഉള്ളവര്‍  പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങള്‍ സഹിതം amboff.kuwait@mea.gov.in ഇമെയിൽ അയക്കണമെന്ന് എംബസി അറിയിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News