മനുഷ്യരിൽ ആദ്യമായി നടത്തിയ ഒരു ആഗോള പരീക്ഷണത്തിൽ പങ്കാളിയായി കുവൈത്തി ഡോക്ടർ

  • 12/04/2023

കുവൈത്ത് സിറ്റി: മനുഷ്യരിൽ ആദ്യമായി നടത്തിയ ഒരു ആഗോള പരീക്ഷണത്തിൽ പങ്കാളിയായി കുവൈത്തി ഡോക്ടർ. കാനഡയിലെ വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിൽ നിന്നുള്ള ഒരു മെഡിക്കൽ സംഘത്തോടൊപ്പമാണ് കുവൈത്തി ഡോക്ടറായ അലി സാഹിബ് പങ്കെടുത്തത്. ആധുനിക വാൽവ് ഉപയോ​ഗിച്ച് അയോർട്ടിക് ഹാർട്ട് വാൽവ് കത്തീറ്ററുകളിലൂടെ മാറ്റി സ്ഥാപിക്കുന്നതായിരുന്നു പരീക്ഷണം. ഇന്റർവെൻഷനൽ ആൻഡ് സ്ട്രക്ച്ചറൽ ഹേർട്ട് കത്തീറ്ററൈസേഷൻ വിദ​ഗ്ധനാണ് അലി സാഹിബ്.

കനേഡിയൻ ടീമിനൊപ്പം അദ്ദേഹം പങ്കെടുത്ത പരീക്ഷണത്തിൽ 23 രോഗികളാണ് ഉൾപ്പെട്ടിരുന്നത്. പരീക്ഷണത്തിന്റെ ഫലങ്ങൾ മികച്ചതാണെന്ന് ഡോ. അലി പറഞ്ഞു. കത്തീറ്ററുകൾ ഉപയോഗിച്ച് ഹൃദയ വാൽവ് മാറ്റിസ്ഥാപിക്കൽ പ്രവർത്തനങ്ങൾക്കായി ഭാവിയിൽ ഒരു കോഴ്‌സ് ചാർട്ട് ചെയ്യാൻ കഴിയും. ഈ പരീക്ഷണത്തിന്റെ ഫലങ്ങൾ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ചു. പരീക്ഷണത്തിൽ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News