കുവൈത്തിൽ ഏറ്റവും കൂടുതൽ ഇടപെട്ട രക്ഷാപ്രവർത്തന കേസ്, ഡോർ തുറക്കാൻ പറ്റാതായത്

  • 12/04/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം രാജ്യത്ത് ഏകദേശം 5,000 രക്ഷാപ്രവർത്തനങ്ങൾ അ​ഗ്നിശമന സേന സംഘങ്ങൾ നടത്തിയതായി കണക്കുകൾ. അതിൽ 93 ശതമാനവും മനുഷ്യരെ രക്ഷിക്കുന്നതിനായിട്ടായിരുന്നു. ഏഴ് ശതമാനം മൃ​ഗങ്ങളെ രക്ഷിക്കാനായിരുന്നുവെന്നും ഫയർഫോഴ്സ് വൃത്തങ്ങൾ വിശദീകരിച്ചു. വാതിൽ പൂട്ടിയതിന് ശേഷം അകത്ത് കുടുങ്ങിപ്പോയ അവസ്ഥയിലാണ് ജനറൽ ഫയർഫോഴ്‌സ് ടീമുകൾ ഏറ്റവും കൂടുതൽ റെസ്ക്യൂ ഓപ്പറേഷനുകൾ നടത്തിയത്. 

ഇത്തരത്തിൽ ഏകദേശം 1,400 രക്ഷാപ്രവർത്തനങ്ങളാണ് നടന്നതെന്നും നൂറുകണക്കിന് ആളുളെ രക്ഷിക്കാനായെന്നും വൃത്തങ്ങൾ പറഞ്ഞു. ആകെ റെസ്ക്യൂ ഓപ്പറേഷനുകളിൽ 31 ശതമാനവും ഇത്തരത്തിലുള്ളതായിരുന്നു. ലിഫ്റ്റുകളിൽ കുടുങ്ങിപ്പോയ ആളുകളെ രക്ഷിക്കുന്നതിനായി 1350 റെസ്ക്യൂ ഓപ്പറേഷനുകളാണ് നടന്നത്. 30 ശതമാനവും രണ്ടാം സ്ഥാനത്ത് ഇത്തരം രക്ഷാപ്രവർത്തനങ്ങളാണ്. മൂന്നാം സ്ഥാനത്ത് ക‌ടലിൽ കുടുങ്ങിയവരെ രക്ഷിച്ചതും നാലാമത് മൃ​ഗങ്ങളെ രക്ഷിക്കാനുള്ളതുമായിരുന്നുവെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News