കുവൈത്തിൽ പ്രതിവർഷം 160ഓളം കുട്ടികളിൽ കാൻസർ കണ്ടെത്തുന്നുവെന്ന് കണക്കുകൾ

  • 12/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ കുട്ടികൾക്കിടയിൽ കാൻസർ കേസുകളുടെ എണ്ണം വർധിക്കുന്നു. ഏകദേശം 100 ട്യൂമർ കേസുകളും 60 ഓളം രക്താർബുദ കേസുകളും പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. കീമോതെറാപ്പി, റേഡിയേഷൻ, ഇമ്മ്യൂണോതെറാപ്പി എന്നിങ്ങനെയുള്ള ഏറ്റവും പുതിയ ആഗോള ചികിത്സകളുടെ ലഭ്യത രാജ്യത്തുണ്ടെന്നും ആരോ​ഗ്യ വിഭാ​ഗം അധികൃതർ വ്യക്തമാക്കി. ചികിത്സാ പ്രോട്ടോക്കോളുകൾ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ഹോസ്പിറ്റലിലെ ഹെമറ്റോളജി, പീഡിയാട്രിക് ക്യാൻസർ, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷൻ വിഭാഗം മേധാവി ഡോ. സോൻഡോസ് അൽ ഷരീദ പറഞ്ഞു. രണ്ട് വർഷം മുമ്പ് ആരംഭിച്ച സ്റ്റെം സെൽ പ്രോഗ്രാം നാല് ഓട്ടോലോഗസ് ട്രാൻസ്പ്ലാന്റേഷൻ കേസുകൾ ഉൾപ്പെടെ 33 ഓപ്പറേഷനുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അൽ ഷരീദ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News