കുവൈത്തിന്റെ പ്രകൃതിഭം​ഗിയേറ്റി ചിത്രശലഭങ്ങൾ

  • 12/04/2023



കുവൈത്ത് സിറ്റി: സീസൺ എത്തിയതോടെ കുവൈത്തിന്റെ പ്രകൃതിഭം​ഗിയേറ്റി ചിത്രശലഭങ്ങൾ നിറഞ്ഞു.ടൈഗർ ബട്ടർഫ്ലൈ, ലേഡി വെർസികളർ, തോർണി, സ്പോട്ടഡ് ആൻ‍ഡ് റോക്കി തുടങ്ങി  നിരവധി തരം ചിത്രശലഭങ്ങൾ കുവൈത്തിലും ​ഗൾഫ് ചുറ്റുപാടുകളിലും കാണപ്പെടുന്നത്. പറക്കുന്ന പ്രാണികളിൽ ദയയുള്ള വിഭാ​ഗമാണ് ചിത്രശലഭങ്ങളെന്ന് കുവൈത്ത് പരിസ്ഥിതി ലെൻസ് ടീമിന്റെ തലവൻ റാഷിദ് അൽ ഹജ്ജി പറഞ്ഞു. അവ വസന്തകാലത്ത് കുവൈത്തിൽ സജീവമാകാറുണ്ട്. ടൈ​ഗർ ചിത്രശലഭത്തെയാണ് ഏറ്റവും വ്യാപകമായും സാധാരണവും കുവൈത്തിൽ കാണപ്പെടുന്നത്. പരിസ്ഥിതിയുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഇതിന് കാരണം. സ്പോട്ടഡ് ആൻ‍ഡ് റോക്കി ഇനം ചിത്രശലഭങ്ങൾ അറേബ്യൻ ഗൾഫ് മേഖലയിൽ ധാരാളമായി കാണപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News