റമദാൻ മാസത്തിൽ കുവൈത്തിൽ ഭിക്ഷാടനം കൂടുന്നതായി അധികൃതർ

  • 13/04/2023

കുവൈത്ത് സിറ്റി: സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഉപയോ​ഗിച്ചുള്ള ഭിക്ഷാടനവും നിരവധി കുറ്റകൃത്യങ്ങളും രാജ്യത്ത് കൂടുന്നതായി റിപ്പോർട്ട്. ഇലക്ട്രോണിക് അല്ലെങ്കിൽ വെർച്വൽ ഭിക്ഷാടനം പുതിയ കാര്യമല്ല, പക്ഷേ യഥാർത്ഥ ഭിക്ഷാടനത്തിന് സമാനമായി റമദാൻ മാസത്തിൽ ഇത് വർധിച്ചു. ഭിക്ഷാടകർ വീടുകളിലെത്തിയും ജനവാസ കേന്ദ്രങ്ങളിലും പള്ളികൾക്കും മുന്നിൽ ഭിക്ഷ യാചിക്കുന്നത് പോലെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഉപയോ​ഗിച്ച് നിരവധി സന്ദേശങ്ങൾ അയച്ച് കൊണ്ട് വെർച്വൽ ഭിക്ഷാടനം നടക്കുന്നത്. ഈ ഭിക്ഷാടകരിൽ ചിലർ ഫോൺ നമ്പറുകൾ വാങ്ങി വാട്‌സ്ആപ്പ് വഴി രോഗികളുടെയോ ദുരിതബാധിതരുടെയോ ചികിത്സയ്‌ക്കായി സംഭാവനകൾക്കായി അഭ്യർത്ഥിക്കുന്നുമുണ്ട്. വ്യാജ മെഡിക്കൽ രേഖകൾ ഉൾപ്പെടെ ഇതിനായി ഉപയോ​ഗപ്പെടുത്തുന്നുവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News