കുവൈറ്റില്‍ വാര്‍ത്ത വായിക്കാന്‍ ഇനി എഐ അവതാരക

  • 13/04/2023

കുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് സൃഷ്ടിച്ച ആദ്യത്തെ ന്യൂസ്കാസ്റ്ററായ വെർച്വൽ റിപ്പോർട്ടർ 'ഫെദ'യെ അവതരിപ്പിച്ച് കുവൈത്ത് ന്യൂസ്. ഫെദ എന്ന പേരിട്ടിരിക്കുന്ന അവതാരകയെ കഴിഞ്ഞ ദിവസം കുവൈറ്റ് ന്യൂസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരിചയപ്പെടുത്തിയത്. അറബി സംസാരിക്കുന്ന എഐ വാർത്താ അവതാരക തത്സമയ വീഡിയോകളുടെ സഹായത്തോടെ പഠിക്കുകയും 24/7 പ്രവർത്തിക്കുകയും ചെയ്യുന്നു. തന്റെ ആദ്യ സംപ്രേക്ഷണത്തിൽ ഫെദ സ്വയം പരിചയപ്പെടുത്തി. 

"ഞാന്‍ ഫെദ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ ആദ്യ അവതാരകയാണ്.ഏത് തരത്തിലുള്ള വാര്‍ത്തകളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ"
ഫെദ.

നിരവധി ആഗോള വാർത്താ ഏജൻസികൾ ‌‌‌ഫെദയുടെ അവതരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈത്ത് ന്യൂസ് അടുത്ത ഘട്ടമെന്നോണമാണ് പുതിയ എഐ വാർത്താ അവതാരകയെ അവതരിപ്പിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News