കുവൈറ്റ് പ്രവാസികൾക്കാശ്വാസം; കാർ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവച്ചു

  • 13/04/2023

കുവൈറ്റ് സിറ്റി: കാർ ഇൻഷുറൻസ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവച്ചു, നിരവധി വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച വർദ്ധിപ്പിച്ച വാഹന ഇൻഷുറൻസ് താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. 

ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിനായുള്ള ഹയർ കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ഒതൈബി ഇന്ന് വ്യാഴാഴ്ച തീരുമാനം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയവുമായുള്ള സംയുക്ത പഠനം പൂർത്തിയാകുന്നതുവരെ കാർ ഇൻഷുറൻസ് പോളിസികളുടെ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം  താൽക്കാലികമായി നിർത്തിവയ്ക്കാനാണ് തീരുമാനം. 19 ദിനാറിൽ നിന്ന് 32 ദിനാറായി കഴിഞ്ഞയാഴ്ചയാണ് നിരക്ക്  ഉയർത്തിയിരുന്നത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News