ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില ഉയർത്താൻ കുവൈത്ത്

  • 13/04/2023

കുവൈത്ത് സിറ്റി: ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കുവൈത്ത് അസംസ്‌കൃത എണ്ണയുടെ ഔദ്യോഗിക വിൽപ്പന വില വർധിപ്പിക്കാൻ തീരുമാനം. അടുത്ത മാസം 25 സെന്റ് വർധന വരുത്താനാണ് കുവൈത്ത് തീരുമാനിച്ചിട്ടുള്ളത്. ബാരലിന് 2.50 ഡോളർ എന്ന നിലയിലാണ് കുവൈത്ത് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ മാസത്തെ വിലയേക്കാൾ 10 സെന്റ് കുറവാണ്. അതേസമയം, ഇന്നലത്തെ വ്യാപാരത്തിൽ നേരിയ വർധനയോടെ എണ്ണവില സ്ഥിരത കൈവരിച്ചു. ഒപെക് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച ഭയം നികത്തി യുഎസ് ക്രൂഡ്, ഗ്യാസോലിൻ ഇൻവെന്ററികളിൽ അപ്രതീക്ഷിതമായ വർധനവുണ്ടായതായുള്ള ഡാറ്റ പുറത്ത് വന്നതാണ് കാരണം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News