അബ്ബാസിയയിൽ തെരുവുനായ ശല്യം രൂക്ഷം; ഇന്ന് കടിയേറ്റത് വയനാട് സ്വദേശിക്ക്

  • 13/04/2023

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന അബ്ബാസിയയിൽ തെരുവുനായ ശല്യം രൂക്ഷം. ഇന്ന് വൈകിട്ട് നടക്കാനിറങ്ങിയ വയനാട് സ്വദേശി അബ്ബാസിനെയാണ് തെരുവുനായ ആക്രമിച്ചത്. അബ്ബാസിയയിലെ ജർമ്മൻ ക്ലിനിക്കിന് സമീപത്തുവച്ചാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. നടക്കുന്നതിനിടയിൽ പിറകിലൂടെ വന്ന് കടിക്കുകയും ദേഹത്തേക്ക് ചാടിവീഴുകയും ചെയ്തു, ശക്തമായി പ്രധിരോധിച്ചതിനെത്തുടർന്ന് കാലിൽ ഒരു കടി മാത്രമേ ഏറ്റതുള്ളു. തുടർന്ന് നായ നിലത്തുവീണ ഒരു ഷൂവുമായി ഓടിമറഞ്ഞു. 

അബ്ബാസ് അടുത്തുള്ള ക്ലിനിക്കിൽ ചികിത്സക്കായി പോയെങ്കിലും, ഡോക്ടർ ജഹ്‌റ ക്ലിനിക്കിലേക്ക് റെഫർ ചെയ്തു. തുടർന്ന് അവിടെനിന്നു  TT, റാബീസ് വാക്‌സിൻ എന്നിവ നൽകി.   തുടർന്നുള്ള മൂന്ന് വാക്‌സിനായി അടുത്ത ദിവസങ്ങളിലും ജഹ്‌റ ഹോസ്പിറ്റലിൽ പോകണം. നിരവധി പേരാണ് ദിവസവും തെരുവ് നായ്ക്കളുടെ കടിയേറ്റ് ജഹ്‌റ ഹോസ്പിറ്റലിൽ എത്തുന്നതെന്ന് നഴ്‌സും സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News