ഉംറ നിർവഹിക്കാൻ പോകുന്നവരുടെ എണ്ണം ഉയർന്നു; കുവൈത്തിൽ ടിക്കറ്റ് നിരക്കിൽ കുതിച്ചുച്ചാട്ടം

  • 14/04/2023

കുവൈത്ത് സിറ്റി: ഉംറ നിർവഹിക്കാൻ വിശുദ്ധ നാട്ടിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയതോടെ യാത്രാ ചെലവിൽ ഉൾപ്പെടെ വൻ  വർധന. അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ അവസാന പത്ത് ദിവസമായതോടെയാണ് ഉംറ നിർവഹിക്കാൻ പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചത്. അതോടെ കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങൾക്കുള്ള ഡിമാൻഡ് കുത്തനെ കൂടിയുട്ടുണ്ട്. ടിക്കറ്റ് നിരക്കിൽ ഉൾപ്പെടെ 40 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. 

എന്നാൽ, വില ഉയർത്ന്നത് യാത്രയെ ബാധിച്ചിട്ടേയില്ല. ആയിരക്കണക്കിന് പൗരന്മാരും താമസക്കാരുമാണ് കരയിലൂടെയും വിമാനത്തിലൂടെയും പുണ്യകർമങ്ങൾ നിർവഹിക്കാനായി സൗദിയിലേക്ക് പോകുന്നത്. ഉംറ നിർവഹിക്കാനുള്ള വിശുദ്ധ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് സാധാരണ ദിവസങ്ങളിൽ 150 മുതൽ 250 ദിനാർ വരെയാണ്. വാരാന്ത്യങ്ങളിൽ ഇത് 200 മുതൽ 300 ദിനാർ വരെ ഉയരും. റമദാനിലെ മധ്യസമയത്ത് പത്ത് ദിവസങ്ങളിൽ സാധാരണ ദിവസങ്ങളിൽ 200 മുതൽ 300 ദിനാർ വരെയും അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും 300 മുതൽ 500 ദിനാർ വരെയുമാണ് ടിക്കറ്റ് നിരക്ക്. 

എന്നാൽ, റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ, ടിക്കറ്റുകൾ അഞ്ച് ദിവസത്തെ പക്കേജ് എന്ന നിലയിൽ വിൽക്കുന്നതിനാൽ നിരക്കിൽ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടാകും.  2,000 മുതൽ 3,000 ദിനാർ വരെയാണ് നിരക്ക് വർധിക്കുക. അവസാനത്തെ അഞ്ച് ദിവസങ്ങളിൽ ഇത് 3,000 മുതൽ 5,000 ദിനാർ വരെ ഉയരും.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News