മഴ മുന്നറിയിപ്പ്: കുവൈത്തിൽ സ്കൂളുകൾ അടച്ചിട്ട തീരുമാനത്തിനെതിരെ വിമർശനങ്ങൾ

  • 14/04/2023

കുവൈത്ത് സിറ്റി: മഴ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ പൊതു, സ്വകാര്യ സ്കൂളുകൾ അടച്ചിട്ട തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നു. രക്ഷിതാക്കളെ ഈ തീരുമാനം ശരിക്കും അമ്പരിപ്പിച്ചു. വിദ്യാഭ്യാസ പരിഷ്‌കരണത്തിനും വികാസത്തിനും വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്നതിനും വേണ്ടി ആഹ്വാനങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് മഴ മൂലം സ്കൂളുകൾ അടച്ചിടുന്ന സാഹചര്യമുണ്ടായതെന്നുള്ളതാണ് ആശ്ചര്യപ്പെടുത്തുന്നത്.  

സ്കൂളുകൾ അടച്ചിടാനുള്ള തീരുമാനം തെറ്റാണെന്നും വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും വിദ​​ഗ്ധർ ചൂണ്ടിക്കാ‌ട്ടി. പ്രകൃതിയുടെ പ്രതിഭാസങ്ങളിൽ ഒന്നാണ് മഴ. ഈ സമയത്ത് സമൂഹത്തിനും താൽപ്പര്യമില്ലാത്ത അസാധാരണമായ തീരുമാനങ്ങൾ എടുക്കാതെ മുന്നോട്ട് പോകാൻ സാധിക്കണം. മറ്റ് രാജ്യങ്ങൾ ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും ഒടുവിൽ മാത്രമേ സ്കൂളുകൾ അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളുവെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News