റമദാനിൽ ജനങ്ങൾക്ക് വീണ്ടും പ്രിയപ്പെട്ടതായി കുവൈത്തിലെ മുബാറക്കിയ

  • 14/04/2023


കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടുമൊരിക്കൽ കൂടി ജനങ്ങളുടെ പ്രിയപ്പെട്ട ഇടമായി അൽ മുബാറക്കിയ മാറുന്നു. ഓരോ രാജ്യത്തിനും റമദാനിൽ, വിശുദ്ധ മാസത്തിന്റെ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രദേശമുണ്ടാകും. അത്തരത്തിൽ കുവൈത്തികൾക്ക് പ്രിയപ്പെട്ടാതായി അൽ മുബാറക്കിയ മാറുന്നു. ചരിത്രമുറങ്ങുന്ന മണ്ണിൽ എല്ലാവരും തമ്മിലുള്ള ഐക്യം അനുഭവപ്പെടുന്ന  ആത്മീയ അന്തരീക്ഷം നിറഞ്ഞ പ്രദേശമായിട്ടാണ് ജനങ്ങൾ അൽ മുബാറക്കിയയെ കാണുന്നത്. 

പൈതൃക സ്വഭാവം സംരക്ഷിച്ചുകൊണ്ട് ഈ പ്രദേശം വികസിപ്പിക്കണമെന്നുള്ള വർധിച്ച് വരുന്ന ആവശ്യങ്ങൾക്കിടയിലാണ് റമദാൻ മാസം എത്തിയത്. ഒറ്റയ്ക്കും കൂട്ടമായും ഇഫ്താറിനായി മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജനങ്ങൾ അൽ മുബാറക്കിയയിലേക്ക് എത്തുന്നുണ്ട്. ഭാഗ്യശാലികൾക്ക് മാത്രമേ റെസ്റ്റോറന്റിലെ മികച്ച ഇടങ്ങൾ ലഭിക്കകയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ തിരക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. കൊവിഡ് മഹാമാരിക്കാലത്തിന് ശേഷം വളരെ സന്തോഷത്തോടെ ജനങ്ങൾ റമദാൻ ആഘോഷിക്കുകയാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News