ഖിയാം നമസ്‌കാരത്തിനായി ഒഴുകിയെത്തി കുവൈത്തിലെ വിശ്വാസികൾ

  • 14/04/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം രാജ്യത്ത് പെയ്ത മഴക്കിടയിലും റമദാൻ മാസത്തിൽ പള്ളികളിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ.  റമദാനിലെ ഇരുപത്തിരണ്ടാം രാത്രിയിൽ  ഖിയാം നമസ്‌കാരം നിർവഹിക്കാൻ പള്ളികളിലും റമദാൻ കേന്ദ്രങ്ങളിലും വിശ്വാസികളെത്തി. മിക്ക പള്ളികളും നിറഞ്ഞ അവസ്ഥയിലായിരുന്നു. ഔഖാഫ് മന്ത്രാലയത്തിന്റെ സർക്കുലർ അനുസരിച്ച് വിശ്വാസികൾ കൂടുതലെത്തുന്ന പള്ളികകൾക്ക് പുറത്തെ സ്ക്വയറുകളിൽ നമസ്കരിക്കരുതെന്ന് ഇമാമുകൾ മുന്നറിയിപ്പ് നൽകി.

അൽ സബാഹിയ മേഖലയിലെ ഷെയ്ഖ് ദുവായിജ് അൽ സൽമാൻ അൽ സബാഹ് സെന്റർ വിശ്വാസികളുടെ ശ്രദ്ധേയമായ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ചു. കൂടാതെ ബിലാൽ ബിൻ റബാഹ് മസ്ജിദിലും വിശ്വാസികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിശ്വാസികൾക്ക് സംരക്ഷണമൊരുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ കൃത്യമായ സ്ഥലങ്ങളിൽ വിന്യസിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News