കുവൈത്തി യുവതിയിൽ നടത്തിയ പാൻക്രിയാസ് ട്രാൻസ്പ്ലാന്റേഷൻ വിജയം

  • 14/04/2023

കുവൈത്ത് സിറ്റി: കുവൈത്തി യുവതിയിൽ നടത്തിയ പാൻക്രിയാസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായെന്ന് കുവൈറ്റ് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽ നിന്നുള്ള പാൻക്രിയാസ് 35 വയസുള്ള യുവതിയിലാണ് മാറ്റിവെച്ചത്. ഇതേ രോഗിക്ക് ഒരു വർഷം മുമ്പ് മസ്തിഷ്ക മരണം സംഭവിച്ച ഒരാളിൽ നിന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നതായി അവയവമാറ്റ ശസ്ത്രക്രിയ മേഖലയിലെ വിദഗ്ധൻ ഡോ. തലാൽ അൽ ഖൂദ് പറഞ്ഞു.

പാൻക്രിയാസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും അൽ ഖൂദ് തന്നെയാണ് മേൽനോട്ടം വഹിച്ചത്. ഇൻസുലിൻ ഡോസുകളോ ഡയാലിസിസോ എടുക്കാതെ യുവതി നല്ല ആരോഗ്യത്തോടെ ജീവിതം പുനരാരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. വിട്ടുമാറാത്ത പ്രമേഹം മൂലാണ്  മൂമ്പ് യുവതിയുടെ വൃക്ക തകരാറിലായിരുന്നത്. പാൻക്രിയാസ് ട്രാൻസ്പ്ലാൻറേഷൻ 2016 മുതൽ നിർത്തിവച്ചിരിക്കുകയായിരുന്നുവെന്നും അൽ ഖൂദ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News