കബ്‍ദ് പ്രദേശത്ത് കാണാതായ പൗരനായി അന്വേഷണം ആരംഭിച്ചു

  • 14/04/2023

കുവൈത്ത് സിറ്റി: കബ്‍ദ് പ്രദേശത്ത് കാണാതായ കുവൈത്തി പൗരൻ മുബാറക് അൽ റാഷിദിക്കായി അന്വേഷണം ആരംഭിച്ചു. കാണാതായ പൗരനെ വേഗത്തിൽ കണ്ടെത്താനുള്ള പരിശ്രമങ്ങൾ ഊർജിതമാക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിർദേശം നൽകിയിട്ടുണ്ട്. നിരവധി പൗരന്മാരുടെ പങ്കാളിത്തത്തോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാ​ഗങ്ങളാണ് അന്വേഷണത്തിൽ സഹകരിക്കുന്നത്. 

ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെ​ഗ്, പബ്ലിക് സെക്യൂരിറ്റി അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജീബ് എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്. കബ്ദ് പ്രദേശത്ത് തന്നെയാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News