പലസ്തീനിൽ മാനുഷിക പ്രവർത്തന പദ്ധതികൾ ഊർജിതമാക്കി കുവൈത്ത് ചാരിറ്റി സൊസൈറ്റികൾ

  • 15/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ പലസ്തീനിൽ മാനുഷിക പ്രവർത്തന പദ്ധതികൾ ഊർജിതമാക്കി കുവൈത്ത് ചാരിറ്റി സൊസൈറ്റികൾ. അൽ അഖ്‌സ മസ്ജിദിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ ഭക്ഷണം വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പലസ്തീനിലെ സഹോദരങ്ങളെ കുറിച്ചുള്ള ഉത്കണ്ഠ കുവൈത്തിനുണ്ടെന്നും അത് കുറയ്ക്കുന്നതിനായാണ് റമദാൻ പരിസ്രമിക്കുന്നതെന്നും ജോർദാനിലെ കുവൈത്ത് എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ഡോ മുബാറക് അൽ ഹജ്‌രി പറഞ്ഞു. 

പലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും അവർ കടന്നുപോകുന്ന പ്രയാസകരമായ സാഹചര്യങ്ങളിൽ ഒപ്പം നിൽക്കാനുമാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ കുവൈത്ത് ജനതയുടെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. കുവൈത്തിലെ നേതൃത്വങ്ങളുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി പലസ്തീനിലെ ഏറ്റവും അർഹരായവർക്ക് സഹായം എത്തിക്കുന്നതിന് മേൽനോട്ടം വഹിക്കാനും സൗകര്യമൊരുക്കാനുമാണ് എംബസി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News