കുവൈത്തിൽ അൽ ദറാൻ സീസൺ നാളെ ആരംഭിക്കും; നീണ്ടുനിൽക്കുക 26 ദിവസം

  • 15/04/2023

കുവൈത്ത് സിറ്റി: രാജ്യത്ത് അൽ ദറാൻ സീസൺ നാളെ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ആദെൽ അൽ സദൗൺ അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയ്ക്ക് ഈ സമയത്ത് മാറ്റമുണ്ടാകും. ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന സുഹൈലിയ്യ വർഷത്തിലെ ഏഴാമത്തെ സീസണാണ് ലദ്‌റാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 26 ദിവസങ്ങൾ നീളുന്നതാണ് ഈ സീസണിന്റെ കാലയളവ്. രാത്രിയിലെ ശരാശരി താപനില സീസണിന്റെ തുടക്കത്തിൽ 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും, സീസണിന്റെ അവസാനത്തോട് എത്തുമ്പോൾ ഇത്  24 ഡിഗ്രി വരെയാകും. അതിവേഗം പെയ്യുന്ന മഴയാണ് ഈ ഏറ്റവും വലിയ സവിശേഷത. വേഗതയേറിയ കാറ്റ് വീശുന്നതിനാൽ പൊടി ഉയരാനുള്ള സാധ്യതയുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News