സുലൈബിയയിൽ തീപിടിത്തം; പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

  • 15/04/2023

കുവൈത്ത് സിറ്റി: സുലൈബിയ പ്രദേശത്തുണ്ടായ തീപിടിത്തതിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ക്രൂസേഡർ കാർഷിക ഫാമുകളിലൊന്നിലെ കിർബീസ് ചാലറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഏഷ്യൻ തൊഴിലാളി ഇന്ന് രാവിലെ മരണപ്പെട്ടത്. അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഇസ്തിക്ലാൽ, കബ്ദ് അഗ്നിശമന സേനകൾക്ക് നിർദേശം നൽകുകയായിരുന്നു. തൊഴിലാളികൾക്കുള്ള താമസസ്ഥലമായിട്ടാണ് ചാലറ്റ് ഉപയോ​ഗിച്ചിരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News