ജഹ്റ റോഡിൽ കാറപടകം; രണ്ട് പേർക്ക് പരിക്ക്

  • 15/04/2023



കുവൈത്ത് സിറ്റി: ജഹ്റ റോഡിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ജഹ്‌റ റോഡിലുണ്ടായ അപകടത്തെക്കുറിച്ച് വെള്ളിയാഴ്ച വൈകുന്നേരം സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സുലൈബിഖാത്ത് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തി. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെയും രക്ഷപ്പെടുത്തി എമർജൻസി മെഡിക്കൽ വിഭാ​ഗത്തിൽ കൈമാറിയതായും അധികൃതർ അറിയിച്ചു.

Related News