ഡോക്ടർമാരെ കാണുന്നതിന് ഓൺലൈൻ ബുക്കിം​ഗ് സംവിധാനം ആരംഭിച്ച് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 16/04/2023

കുവൈത്ത് സിറ്റി: ഡോക്ടർമാരെ കാണുന്നതിന് ഓൺലൈൻ ബുക്കിം​ഗ് സംവിധാനം ആരംഭിച്ച് ആരോ​ഗ്യ മന്ത്രാലയം. രോഗികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ കുവൈത്ത് ഹെൽത്ത് ക്യൂ8 എന്ന ആപ്ലിക്കേഷൻ വഴിയോ ഡോക്ടർമാരുടെ അപ്പോയിൻമെന്റുകൾ ഷെഡ്യൂൾ ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും രോഗികളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാ​ഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. 

രോഗികൾക്ക് അവരുടെ രജിസ്ട്രേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ കുവൈത്ത് ഹെൽത്ത് ക്യൂ8 ആപ്ലിക്കേഷൻ വഴിയോ നടത്താമെന്ന് ആരോ​ഗ്യ മന്ത്രാലയ ഔദ്യോ​ഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറ‍ഞ്ഞു. അപേക്ഷയിൽ രോഗിയുടെ വിവരങ്ങളും ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകളും ഉൾപ്പെടുത്തണം. കോർഡിനേഷൻ ടീം ഈ അപേക്ഷ അവലോകനം ചെയ്യുകയും വിസിറ്റിംഗ് ഡോക്ടറുടെ സ്പെഷ്യലൈസേഷൻ അടിസ്ഥാനമാക്കി അത് സ്വീകരിക്കണമോ എന്ന് തീരുമാനിക്കുകയും ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News