പ്രവാസികളെ പിരിച്ചുവിടുന്നതിനുള്ള നയങ്ങൾ അവലോകനം ചെയ്യാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 16/04/2023

കുവൈത്ത് സിറ്റി: പ്രവാസികളായ ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നയങ്ങൾ അവലോകനം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രാലയം. ജാഗ്രത പുലർത്തണണെന്നും കുവൈത്തിവത്കരണ നയത്തിൽ തിരക്ക് പാടില്ലെന്നുമുള്ള ടീച്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യങ്ങൾ പരിശോധിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി. ആവശ്യമുള്ള യോ​ഗ്യതയുള്ള കുവൈത്തികളുടെ ലഭ്യത ഉറപ്പുവരുത്തുകയും അവരുടെ കഴിവ് കൃത്യമായി പരിശോധിക്കുകയും ചെയ്ത ശേഷമേ അടുത്ത പിരിച്ചുവിടലുകൾ നടത്തൂ എന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

വിദ്യാഭ്യാസ നിലവാരത്തിൽ പെട്ടെന്നുള്ള ഇടിവ് അതിനാൽ ഇനി ഉണ്ടാകില്ല. നിലവിലെ വിദ്യാഭ്യാസ നിലവാരത്തിന് ചില പ്രശ്‌നങ്ങളുണ്ട്. സ്‌കൂളുകളിലെ ചില അധ്യാപകരുടെ താഴ്ന്ന നിലവാരം പ്രതിസന്ധിയാണെന്നും വൃത്തങ്ങൾ പറഞ്ഞു. 1,800 അധ്യാപകരെ ഈ വർഷം പിരിച്ചുവിട്ട പോലെയുള്ള നടപടി അടുത്ത വർഷം ആവർത്തിക്കില്ല. പിരിച്ചുവിടൽ തീരുമാനങ്ങളും കുവൈത്തിവത്കരണവും അതിവേ​ഗം ന‌ടപ്പാക്കാതെ യോഗ്യതയുള്ള കുവൈത്ത്, ജിസിസി പൗരന്മാർ അല്ലെങ്കിൽ കുവൈറ്റ് അമ്മമാരുടെ കുട്ടികൾ എന്നിങ്ങനെയുള്ളവർ ലഭ്യമല്ലെങ്കിൽ പ്രവാസികളെ തന്നെ നിയമിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News