മൂന്ന് പാഴ്സലുകളിലായി എത്തിച്ച ലഹരിമരുന്ന് പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 16/04/2023

കുവൈത്ത് സിറ്റി: അറബ് രാജ്യത്ത് നിന്ന് കടത്താൻ ശ്രമിച്ച വൻ തോതിലുള്ള ലഹരിമരുന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. മൂന്ന് പാഴ്സലുകളിലായി എത്തിച്ച  141,000 നാർക്കോട്ടിക് ലിറിക്ക ​ഗുളികകളാണ് എയർ കാർ​ഗോ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടിച്ചെടുത്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. വിമാന ചരക്കുനീക്കത്തിൽ പ്രവർത്തിക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ ഇൻസ്പെക്ടർമാർ 141,000 ലിറിക്ക ഗുളികകൾ പിടിച്ചെടുക്കുകയായിരുന്നു. സൗന്ദര്യവർദ്ധകവസ്തുക്കൾ എന്ന് തെറ്റിദ്ധരിപ്പിച്ച് , പാഴ്സലുകൾ കടത്താനാണ് ലക്ഷ്യമിട്ടത്. പിടിച്ചെടുത്ത ലഹരിമരുന്നുകൾ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. ലഹരി മരുന്ന് പിടിച്ചെടുത്ത ഉദ്യോ​ഗസ്ഥരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് അഭിനന്ദിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News