വന്യമൃഗങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ച് കുവൈറ്റ് സയന്റിഫിക് സെന്റർ

  • 16/04/2023

കുവൈത്ത് സിറ്റി:  വന്യമൃഗങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള താത്പര്യം വ്യക്തമാക്കി കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസിന്റെ സയന്റിഫിക് സെന്റർ. മൃഗസംരക്ഷണ, പുനരധിവാസ സാങ്കേതിക വിദ്യകളിൽ പശീലനവും ആവശ്യമായ സൗകര്യങ്ങളും വൈദഗ്ധ്യവും നൽകി വന്യമൃഗങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള താത്പര്യമാണ് സെന്റർ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി ആമകൾക്കും ഇരപിടിയൻ പക്ഷികൾക്കും മൃഗങ്ങൾക്കും ആവശ്യമായ പരിചരണം നൽകിയ ശേഷം വിട്ടയക്കാൻ സെന്ററിന് സാധിച്ചു. 

വിവിധ പരിക്കുകൾക്കും രോഗങ്ങൾക്കും ചികിത്സ നൽകിയ ശേഷമാണ് അവയെ വിട്ടയച്ചതെന്ന് കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. ഹമദ് യാസിൻ പറഞ്ഞു. കഴിഞ്ഞ വർഷം പുനരധിവാസ പരിപാടിയുടെ ഭാഗമായ നിരവധി ആമകളെ ന്യൂമോണിയയിൽ നിന്നും പോഷകാഹാരക്കുറവിൽ നിന്നും രക്ഷിക്കാനായി. അവയെ  പുനരധിവസിപ്പിക്കാൻ ഏകദേശം ആറ് മാസമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News