അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

  • 16/04/2023

കുവൈത്ത് സിറ്റി: മുബാറക് കബീർ ​ഗവർണറേറ്റിൽ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു. 35കാരനായ കുവൈത്തി പൗരന് നേർക്ക് നിറയൊഴിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മുബാറക് അൽ കബീർ പ്രദേശത്ത് സംഘർഷവും വെടിവെപ്പും നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ മുബാറക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥരും റെസ്ക്യൂ പൊലീസിന്റെ ജനറൽ അഡ്മിനിസ്ട്രേഷനും സ്ഥലത്തെത്തി.

സുരക്ഷാ അധികൃതർ എത്തിയപ്പോൾ കൊല്ലപ്പെട്ട നിലയിലുള്ള കുവൈത്തി പൗരനെയാണ് കണ്ടെത്തിയത്. 12ൽ അധികം വെടിയുണ്ടകളാണ് കുവൈത്തിന്റെ പൗരന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനത്തിൽ എത്തിയ ഒരാളും കൊല്ലപ്പെട്ടയാളും തമ്മിൽ വഴക്കുണ്ടായെന്നാണ് സംഭവത്തിലെ സാക്ഷിമൊഴി. ഇതിന് ശേഷം വാഹനത്തിൽ വന്നയാൾ കുവൈത്തി പൗരന് നേർക്ക് വെടിയുതിർത്ത ശേഷം രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ്  പ്രതിയായ സ്വദേശിപൗരനെ പോലീസ് പിടികൂടിയത്, ഇയാളുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും മയക്കുമരുന്നും പോലീസ് പിടികൂടി, കൊലപാതകത്തിന്റെ പിന്നിലുള്ള കാരണങ്ങളും ഉദ്ദേശവും അന്യോഷിച്ചുവരികയാണ്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News