കുവൈറ്റ് പ്രവാസികളുടെ 10,000 വർക്ക് പെർമിറ്റുകൾ റദ്ദാക്കാൻ മാൻപവർ അതോറിറ്റി

  • 17/04/2023

കുവൈത്ത് സിറ്റി: അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തതും സാധുതയില്ലാത്തതുമായ പതിനായിരത്തിലധികം വർക്ക് പെർമിറ്റുകൾ റദ്ദാക്കാനുള്ള പദ്ധതി ആലോചിച്ച് മാൻപവർ അതോറിറ്റി. ആഭ്യന്തര മന്ത്രിയുമായി ഡാറ്റയുടെ സാധുത പരിശോധിച്ചതിന് ശേഷം അതോറിറ്റി പെർമിറ്റുകൾ റദ്ദാക്കുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈദുൽ ഫിത്തർ അവധിക്ക് ശേഷമാകും ഇതിലെ റദ്ദാക്കൽ നടപടികൾ നടക്കുക. വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ വിശദമാക്കുന്ന  ആർട്ടിക്കിൾ 35 അടിസ്ഥാനമാക്കിയാണ് അതോറിറ്റി നടപടി സ്വീകരിക്കുന്നത്. 

ആറ് മാസത്തിലധികം വിദേശത്താണെങ്കിൽ അതോറിറ്റിക്ക് വർക്ക് പെർമിറ്റുകൾ സ്വയമേവ റദ്ദാക്കാൻ കഴിയുമെന്നാണ് വ്യവസ്ഥ. അല്ലെങ്കിൽ തൊഴിലാളിക്ക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസിയിൽ നിന്ന് ഇളവ് ലഭിക്കണം. തൊഴിലാളി വിദേശത്തായിരിക്കുമ്പോഴോ ഏതെങ്കിലും കാരണത്താൽ അവരെ നാടുകടത്തുമ്പോഴോ പെർമിറ്റ് റദ്ദാക്കാം. മറ്റ് കാരണങ്ങളാൽ വർക്ക് പെർമിറ്റുകൾ റദ്ദാക്കുന്നത് അടുത്ത മാസം മുതൽ അതോറിറ്റി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

രേഖകൾ ഹാജരാക്കുന്നതിലെ പ്രശ്നങ്ങൾ, വിദ്യാഭ്യാസ സർട്ടിഫിക്കേറ്റിലെ പോരായ്മകളും പെർമിറ്റുകൾ റദ്ദാക്കാൻ സാധിക്കുന്ന കാരണങ്ങളാണ്. ഈ പെർമിറ്റുകൾ റദ്ദാക്കാനുള്ള തീരുമാനങ്ങൾ തുടർച്ചയായി പുറപ്പെടുവിക്കാനാണ് അതോറിറ്റി തീരുമാനം. കാലാകാലങ്ങളിൽ ഡാറ്റ അവലോകനങ്ങളും ഓഡിറ്റുകളും നടത്തും. അതുപോലെ തന്നെ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ്, കുവൈത്ത് അക്കൗണ്ടന്റ്സ് സൊസൈറ്റി തുടങ്ങിയ അംഗീകൃത പ്രൊഫഷണൽ സൊസൈറ്റികളിൽ നിന്ന് ലഭിച്ച പരിശോധനകളുടെ ഫലങ്ങൾ അനുസരിച്ചാകും നടപടി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News