കുവൈത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധന

  • 17/04/2023

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം വിഭാ​ഗത്തിലേക്ക് 2023ലെ 90 ദിവസത്തിനുള്ളിൽ 1,150 പരാതികൾ ലഭിച്ചതായി കണക്കുകൾ. ഈ വർഷം ആരംഭിച്ച് മാർച്ച് അവസാനം വരെ നോക്കുമ്പോൾ ശരാശരി 13 സൈബർ കുറ്റകൃത്യങ്ങൾ പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തട്ടിപ്പ്, വഞ്ചന എന്നിങ്ങനെ നിരവധി തരത്തിൽ കുറ്റകൃത്യങ്ങൾ കൂടുകയാണ്. 

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിലെ ട്വീറ്റുകളിലൂടെയുള്ള തട്ടിപ്പുകളാണ് പട്ടികയിൽ ആദ്യത്തേത്. രണ്ടാമതുള്ള വാട്സ് ആപ്പ് വഴിയുള്ള തട്ടിപ്പാണ്.  ലഭിച്ച എല്ലാ പരാതികളിലും സൈബർ ക്രൈം വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ കുറ്റകൃത്യങ്ങളിൽ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് നടക്കുന്നത്. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ കുവൈത്തിന് സഹകരണ കരാറുകളില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്നുള്ള തട്ടിപ്പുകളുമുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News