ഈദ്; വാണിജ്യ സമുച്ചയങ്ങളിൽ കുവൈറ്റ് സെൻട്രൽ ബാങ്ക് എടിഎം മെഷീനുകൾ സ്ഥാപിച്ചു

  • 17/04/2023

കുവൈത്ത് സിറ്റി: ഈദ് കാലയളവിൽ നിരവധി വാണിജ്യ സമുച്ചയങ്ങളിൽ കുവൈത്ത് സെൻട്രൽ ബാങ്ക് എടിഎം മെഷീനുകൾ സ്ഥാപിച്ചു. അവന്യൂസ് മാൾ, 360 മാൾ, അസിമ മാൾ, അൽ കൗട്ട് കോംപ്ലക്സ് എന്നിവിടങ്ങളിൽ ഏപ്രിൽ 14 മുതൽ ഈദിന്റെ രണ്ടാം ദിവസം വരെ എടിഎം സേവനം ലഭ്യമാകും. ഫെഡറേഷൻ ഓഫ് കുവൈത്ത് ബാങ്കുകൾ, ഷെയർഡ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനി (കെ-നെറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ഈ സേവനം നൽകുന്നത്. ഈ സേവനം പൊതുജനങ്ങൾക്ക് പുതിയ ബാങ്ക് നോട്ടുകൾ ലഭിക്കാൻ സഹായിക്കും. പ്രത്യേകിച്ച് മറ്റ് എടിഎമ്മുകളിൽ സാധാരണയായി ലഭ്യമല്ലാത്ത ചെറിയ തുകയുടെ നോട്ടുകൾ ഇത്തരം മെഷീനുകളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News