ഈദ് അൽ ഫിത്തറിന് പ്രവർത്തിക്കാൻ കുവൈത്തിൽ 43 ആരോഗ്യ കേന്ദ്രങ്ങൾ

  • 17/04/2023

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ഗാർഡ് സംവിധാനത്തോടൊപ്പം പ്രവർത്തിക്കാൻ എല്ലാ ആരോഗ്യ മേഖലകളിലും 43 ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ദയ്യാ  ഏരിയയിലെ മിർസ ഹുസൈൻ അൽ അഹ്ഖാഖി സെന്റർ, അദൈലിയ ഏരിയയിലെ ഹമദ് അൽ സഖർ സ്പെഷ്യലിസ്റ്റ് സെന്റർ, അലി തുനയൻ അൽ ഗാനിം ഹെൽത്ത് സെന്റർ, സുലൈബിഖാത്ത്, ജാബർ അൽ അഹമ്മദ് ഹെൽത്ത് സെന്റർ 2, മുനീറ അൽ അയ്യർ ഹെൽത്ത് സെന്റർ എന്നിവയാണ് ക്യാപിറ്റലിൽ  24 മണിക്കൂറും പ്രവർത്തിക്കുക. ഓരോ മേഖലകളിലും ഇത്തരത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോ​ഗ്യ കേന്ദ്രങ്ങളുണ്ട്. കൂടാതെ രാവിലെ ഏഴ് മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈദിന്റെ ആദ്യ ദിനം ബ്ലഡ് ബാങ്ക് വിഭാ​ഗത്തിന് അവധിയായിരിക്കും. രണ്ടാം ദിവസം മുതൽ സംവിധാനങ്ങൾ പ്രവർത്തിച്ച് തുടങ്ങും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News