കുവൈത്തിലെ 56 ശതമാനം പേരും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെന്ന് കണക്കുകൾ

  • 18/04/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ  56 ശതമാനം പേരും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ഡി. കുവൈത്ത് മെഡിക്കൽ സ്റ്റുഡന്റ് അസോസിയേഷൻ ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയനിലാണ് രാജ്യത്ത് ഇത്രയധികം പേർ വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വ്യക്തമായത്. 

വിറ്റാമിൻ ഡിയുടെ കുറവ് വലിയ ആരോ​ഗ്യ പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കുന്നത്. വിറ്റാമിൻ ഡിയുടെ കുറവ് പ്രധാനമാണെന്നും ഭക്ഷണത്തിൽ നിന്ന് കാൽസ്യം, ഫോസ്ഫറസ് എന്നിവ അബ്സോർബ് ചെയ്യുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും കാൻസർ സാധ്യത കുറയ്ക്കുന്നതിനും ഇത് ഒരു പ്രധാന ഘടകമാണെന്ന് അസോസിയേഷൻ വെളിപ്പെടുത്തി. വൈറ്റമിൻ ഡിയുടെ കുറവിന് നിരവധി കാരണങ്ങളുണ്ടെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സൂര്യപ്രകാശം ലഭിക്കാത്തതാണ് ഏറ്റവും സാധാരണമായ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News