വ്യാജ ബാങ്ക് ലിങ്കുകൾ പ്രചരിക്കുന്നു; മുന്നറിയിപ്പുമായി കുവൈറ്റ് ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ്

  • 18/04/2023

കുവൈത്ത് സിറ്റി: വ്യാജ ബാങ്ക് ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ  തട്ടിപ്പിന് ഇരയാകാതിരിക്കാൻ പൗരന്മാർക്കും താമസക്കാർക്കും ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ അധികൃതരെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടത്. സാധാരണ ഓൺലൈൻ പേയ്മെന്റുകൾ നടത്തുമ്പോഴുള്ള പേയ്‌മെന്റ് പേജുകളുമായി വളരെ സാമ്യമുള്ള ഒരു പേജാണ് വ്യാജ ബാങ്ക് ലിങ്കുകളിലൂടെയും വരുന്നതെന്ന് ലഫ്റ്റനന്റ് കേണൽ അമ്മർ അൽ സരഫ് പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വ്യാജ വാണിജ്യ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ക്രൈം ഡിപ്പാർട്ട്മെന്റ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ എന്നിവയുമായുള്ള സഹകരണത്തിലാണ് നടപടി. കുവൈത്തിനകത്തും പുറത്തും പ്രവർത്തിച്ച് തട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News