കുവൈത്ത് - യുഎഇ നേരിട്ടുള്ള സമുദ്ര വ്യാപാര പാത തുറന്നു

  • 18/04/2023

കുവൈത്ത് സിറ്റി: അബുദാബി തുറമുഖ ഗ്രൂപ്പിന്റെ കണ്ടെയ്‌നർ ചരക്ക് കപ്പൽ ഷുവൈഖ് തുറമുഖത്ത് ഡോക്ക് ചെയ്‌തത് കുവൈത്തി - യുഎഇ വാണിജ്യ വിനിമയം വർധിപ്പിക്കുന്നതിന് കളമൊരുക്കിയതായി കുവൈത്ത് തുറമുഖ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ഇസ അൽ മുല്ല പറഞ്ഞു. ഖലീഫ തുറമുഖത്തിനും ഷുവൈഖ് തുറമുഖത്തിനും ഇടയിൽ നേരിട്ടുള്ള സമുദ്ര നാവിഗേഷൻ റൂട്ടിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ വ്യാപാര ബന്ധങ്ങൾ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കുവൈത്ത് കൂടുതൽ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News