ട്രാഫിക്ക് പരിശോധന; ഒരാഴ്ചക്കിടെ കുവൈത്തിൽ 25,000ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി

  • 18/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം നടത്തിയ പരിശോധനകളിൽ 25,000ത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി. അശ്രദ്ധമായി വാഹനം ഓടിച്ച 77 പേരാണ് അറസ്റ്റിലായത്, 212 വാഹനങ്ങളും 74 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 36 ജുവനൈലുകൾ അറസ്റ്റിലായതായും അധികൃതർ അറിയിച്ചു. 

ആറ് ഗവർണറേറ്റുകളിലെയും ട്രാഫിക് വിഭാഗങ്ങളുടെ പട്രോളിംഗ്, ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിംഗ്, ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിംഗ് എന്നീ സംഘങ്ങൾ ഒരാഴ്ചയിലുടനീളം നിരവധി ട്രാഫിക് സുരക്ഷാ ക്യാമ്പയിനുകൾ നടത്തിയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് അവയർനസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മേജർ അബ്ദുള്ള ബു ഹസ്സൻ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ 1,923 അപകടങ്ങളാണ് കൈകാര്യം ചെയ്തത്. അതിൽ 334 എണ്ണം വലിയ അപകടങ്ങളും 1,613 എണ്ണം ചെറിയ അപകടങ്ങളുമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News