റമദാൻ്റെ അവസാന ദിവസങ്ങൾക്കായി കുവൈത്തിൽ മെഡിക്കൽ ക്ലിനിക്കുകൾ സജ്ജം

  • 18/04/2023

കുവൈത്ത് സിറ്റി: റമദാൻ്റെ അവസാന ദിവസങ്ങൾക്കായി മെഡിക്കൽ ക്ലിനിക്കുകൾ സജ്ജമാക്കി ആരോഗ്യ മന്ത്രാലയം. വിശ്വാസികൾക്ക് സേവനം നൽകുന്നതിൻ്റെ ഭാഗമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 27 മെഡിക്കൽ ക്ലിനിക്കുകളാണ് പ്രവർത്തിക്കുകയെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പറഞ്ഞു.  ചികിത്സാ തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനായി ഗ്രാൻഡ് മസ്ജിദിലേക്കും ബിലാൽ ബിൻ റബാഹ് മസ്ജിദിലേക്കും ഞായറാഴ്ച നടത്തിയ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു മന്ത്രി. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ആസ്ത്മ, ക്ഷീണം, മറ്റ് ലക്ഷണങ്ങൾ എന്നിവയ്ക്ക് മെഡിക്കൽ ഉദ്യോഗസ്ഥർ ചികിത്സ നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News