ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവാനൊരുങ്ങി സുൽത്താൻ അൽ നെയാദി

  • 28/04/2023



ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാവാനൊരുങ്ങി സുൽത്താൻ അൽ നെയാദി. സ്പേസ് വാക്ക് ഉടൻ നടക്കും. തയ്യാറെടുപ്പുകൾ പൂർത്തിയായതായി മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ്​ സ്പേസ് സെന്റർ അ​റി​യി​ച്ചു. 

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് സുൽത്താൻ അൽ നെയാദി. ഇതിനായുളള ത​യാ​റെ​ടു​പ്പു​ക​ൾ​ അ​ദ്ദേ​ഹം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ്​ സ്പേസ് സെന്റർ അ​റി​യി​ച്ചു. 

അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങി ആ​റ​ര മ​ണി​ക്കൂ​ർ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ദ്ദേ​ഹം ചെ​ല​വ​ഴി​ക്കും. കഴിഞ്ഞ ദിവസം ദു​ബായ് കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെയ്ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം ട്വി​റ്റ​റി​ലൂ​ടെയാണ് നെയാദി സ്പേസ് വാക്ക് നടത്തുന്ന വിവരം അറിയിച്ചത്.

നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ സ്റ്റീ​ഫ​ൻ ബോ​വ​നൊ​പ്പ​മാ​യിരിക്കും​ അ​ൽ നി​യാ​ദിയുടെ സ്പേസ് വാക്ക്. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത ഒ​രു രാ​ജ്യ​ത്തു​നി​ന്ന്​ ഒ​രാ​ൾ ആ​ദ്യ​മാ​യി ‘സ്​​പേ​സ്​ വാ​ക്​’ ന​ട​ത്തു​ന്നു എ​ന്ന റെ​ക്കോ​ഡും അ​ൽ നി​യാ​ദി​ക്ക്​ ല​ഭി​ക്കും. യു.​എ​സ്, റ​ഷ്യ, യൂ​റോ​പ്, കാ​ന​ഡ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്രി​ക​ർ മാ​ത്ര​മാ​ണ്​ ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​ന്​ ഇ​തു​വ​രെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Related News