മെയ് മുതൽ വാഹനങ്ങൾ നിശ്ചിത വേ​ഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്

  • 29/04/2023



മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേ​ഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് മിനിമം വേഗപരിധി നിയമം ആദ്യം നടപ്പാക്കുക. നിയമലംഘകരിൽ നിന്ന് 400 ദിർഹമാണ് പിഴയായി ഈടാക്കുക.

അബുദാബിയിലെ പ്രധാന പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് കുറഞ്ഞ വേ​ഗ പരിധി നിയമം ആദ്യം നടപ്പാക്കുന്നത്. ഇവിടെ കു​റ​ഞ്ഞ വേ​ഗം മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റാ​യാണ് പ​രി​മി​ത​പ്പെ​ടു​ത്തിയിട്ടുണ്ട്. ഈ റോഡിൽ ഇ​ട​ത്തേ അ​റ്റ​ത്തെ ര​ണ്ടു ലെ​യി​നു​ക​ളി​ലാ​ണ് കുറഞ്ഞത് 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കേ​ണ്ട​ത്.

ഏപ്രിൽ മാസത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയെങ്കിലും മെയ് ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അപകടം പരമാവധി കുറയ്ക്കുകയും യാത്രകാർക്ക് മികച്ച സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് അബുദാബി പൊലീസ് മേ​ജ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് ബി​ൻ സൈഫ് ബി​ൻ സ​യ്തൂം അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു.

Related News