കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന

  • 11/05/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിൽ മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 41 ശതമാനം വർധനയുണ്ടായതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏപ്രിലിലെ ആകെ യാത്രക്കാരുടെ എണ്ണം 912,096 ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 646,774 മാത്രമായിരുന്നു.

കുവൈത്തിലേക്ക് വന്ന യാത്രക്കാരുടെ എണ്ണം 354,646 ആണ്. അതേ സമയം കുവൈത്ത് വിമാനത്താവളം വഴി പുറപ്പെട്ടത് 557,450 പേരാണെന്ന് ഏവിയേഷൻ സുരക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. ഈ കാലയളവിൽ എയർലൈൻ സർവീസുകളുടെ എണ്ണം 29 ശതമാനമായി ഉയർന്നിട്ടുണ്ട്. 8983 വിമാന സർവീസുകളാണ് ഏപ്രിലിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 6948 മാത്രമായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News