തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ്‌ ഇനി ദജീജ് ലുലു ഫുഡ് കോർട്ടിലും

  • 11/05/2023

കുവൈറ്റ് സിറ്റി : കുവൈറ്റിലെ റെസ്റ്റോറന്റ്‌ രംഗത്തെ പ്രമുഖരായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ്‌ ദജീജ് ലുലു ഫുഡ് കോർട്ടിൽ  പ്രവർത്തനം ആരംഭിച്ചു. ഉദ്ഘടനം ലുലു ഹൈപ്പെർമാർകെറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ് നിർവഹിച്ചു. ചടങ്ങിൽ ഫാദർ ഡേവിസ് ചിറമ്മൽ, തക്കാരാ ഗ്രൂപ്പ് ചെയര്മാന് ഹമൗദ് അൽ ഫാദിൽ, പാർട്ണേഴ്സ്  അഷറഫ് അയ്യൂർ - അബ്ദുൾ റഷീദ്, മുസ്തഫ ഹംസ, സിദ്ദിഖ് വലിയകത്ത്   എന്നിവരും കുവൈത്തിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.  ഇന്ത്യൻ രുചിക്കൂട്ടുകൾ ചേർത്ത് പാചകം ചെയ്യുന്ന അറബിക്‌ ഗ്രിൽ ഭക്ഷ്യ വിഭവങ്ങളാണ് ടി ഗ്രില്ല് റെസ്റ്റോറന്റിന്റെ പ്രത്യേകത എന്ന് മാനേജ്‌മന്റ്‌ പ്രതിനിധികൾ അറിയിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക്‌ ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യ പ്രദമായ രീതിയിൽ വിശാലമായാണു ടി-ഗ്രിൽ സജ്ജീകരിച്ചിരിക്കുന്നത്‌. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News