അപൂർവമായ വൃക്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുവൈത്തിലെ ഹമദ് അൽ എസ്സ സെന്റർ

  • 11/05/2023



കുവൈത്ത് സിറ്റി: അപൂർവമായ വൃക്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹമദ് അൽ എസ്സ സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ. ഡോ. തലാൽ അൽ ഖൂദ്, ഡോ. സാജ സോറൂർ, ഡോ. മുഹമ്മദ് എന്നിവരുടെ മേൽനോട്ടത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 29 കാരനായ യുവാവിൻ്റെ മൂത്രനാളി പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കാനായത്.  
മൂത്രാശയത്തിലെ പ്രശ്നം കാരണം കുട്ടിക്കാലം മുതൽ  യുവാവ് വിട്ടുമാറാത്ത വൃക്കസംബന്ധമായ പ്രതിസന്ധികൾ നേരിട്ടിരുന്നു. 20 വർഷത്തോളമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News