കുവൈത്തിൽ ഉപഭോക്തൃ വില പണപ്പെരുപ്പ നിരക്ക് ഉയർന്നു

  • 12/05/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ഉപഭോക്തൃ വില പണപ്പെരുപ്പ നിരക്ക് ഉയർന്നതായി നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് റിപ്പോർട്ട്. 2022 അവസാനത്തോടെ 3.2 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ വാർഷിക അടിസ്ഥാനത്തിൽ 3.7 ശതമാനമായാണ് നിരക്ക് ഉയർന്നത്. വളർച്ചയിലെ മാന്ദ്യം ഉണ്ടായിട്ടും ഉപഭോക്തൃ ചെലവ് വർധിക്കുകയാണ്. കൂടാതെ ഭക്ഷണവും പാർപ്പിടവും ഒഴികെയുള്ളതായിട്ടും പ്രധാന പണപ്പെരുപ്പം വാർഷികാടിസ്ഥാനത്തിൽ 3.2 ശതമാനത്തിൽ ആണ് അവസാനിച്ചത്. 

ഡിസംബറിലെ 7.5 ശതമാനം വാർഷിക നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും സിപിഐയിലെ ഭക്ഷണ-പാനീയ ഉപഘടകത്തിന്റെ വളർച്ച മാർച്ചിൽ ഉയർന്ന നിലയിലായിരുന്നു. പ്രാദേശിക ഭക്ഷ്യ വിലകൾ അന്താരാഷ്ട്ര ഭക്ഷ്യ വില സൂചികകളിൽ നിന്ന് വ്യതിചലിക്കുന്നത് തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യ പാദത്തിലെ സ്വർണ്ണ വിലയിലെ വർധനവ് ഉൾപ്പെടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News