കുവൈത്ത് പാസ്പോർട്ട് ഉള്ളവർക്ക് എൻട്രി വിസ കൂടാതെ 50 രാജ്യങ്ങളിൽ പ്രവേശിക്കാം

  • 13/05/2023

കുവൈത്ത് സിറ്റി: ഈ വർഷത്തേക്കുള്ള വിശദമായ പീരിയോഡിക് ബുള്ളറ്റിൻ വേനൽക്കാലത്തും യാത്രാ സീസണിലും പുറപ്പെടുവിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്‌സ് സെക്‌ടർ. കുവൈത്തുമായുള്ള മറ്റ് രാജ്യങ്ങളുടെ ഇടപാടുകളുടെ സംവിധാനവും എംബസികൾ വഴിയോ തുറമുഖങ്ങൾ വഴിയോ എങ്ങനെ വിസ ലഭിക്കുമെന്നുമാണ് ബുള്ളറ്റിനിൽ ഉള്ളത്. എംബസി, എയർപോർട്ട്, വെബ്‌സൈറ്റ് എന്നിവ വഴി എൻട്രി വിസ നേടിയാൽ കുവൈത്ത് പൗരന്മാർക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന ലോകമെമ്പാടുമുള്ള 199 രാജ്യങ്ങളുടെ പേരുകളും കുവൈത്തികളെ ഒഴിവാക്കിയ രാജ്യങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

സാധാരണ പാസ്‌പോർട്ടുള്ള കുവൈത്ത് പൗരന്മാർക്ക് എൻട്രി വിസയില്ലാതെ പ്രവേശനം അനുവദിച്ചിട്ടുള്ള 50 രാജ്യങ്ങളാണ് ഉള്ളത്. ഇതിൽ 10 യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. 43 രാജ്യങ്ങൾ വിമാനത്താവളത്തിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ പ്രവേശന വിസ നേടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 106 രാജ്യങ്ങൾ അവരുടെ രാജ്യത്തിന്റെ എംബസി വഴി പ്രവേശന വിസ നേടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News