സിവിൽ ഐഡി അനുവദിക്കുന്നതിലെ കാലതാമസം; കുവൈറ്റ് പ്രവാസികൾക്ക് ദുരിതം

  • 13/05/2023



കുവൈത്ത് സിറ്റി: സിവിൽ ഐഡി അനുവദിക്കുന്നതിലെ കാലതാമസം മൂലം ദുരിതത്തിലായി പ്രവാസികൾ. പ്രവാസികൾക്ക് സിവിൽ ഐഡി നൽകുന്നതിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വരുത്തിയ കാലതാമസമാണ് പ്രവാസി സമൂഹത്തിന്റെ ദുരിതങ്ങൾ വർധിപ്പിക്കുന്നത്. ഓരോ തവണയും ഒരു താമസക്കാരൻ സിവിൽ ഇൻഫർമേഷൻ അതോറിറ്റി വെബ്‌സൈറ്റിൽ സിവിൽ ഐഡിയുടെ സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ, 'സിവിൽ ഐഡി കാർഡ് ഇപ്പോഴും പ്രോസസ്സ് ചെയ്യുന്നു' എന്ന സന്ദേശമാണ് മറുപടിയായി ലഭിക്കുന്നത്.

സാങ്കേതിക വികസനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ലോകത്തിലല്ല ഇപ്പോഴും ജീവിക്കുന്നത് എന്ന അവസ്ഥയിലാണ് പ്രവാസികൾ മുന്നോട്ട് പോകുന്നത്. ഐഡികൾ എപ്പോൾ ലഭിക്കുമെന്ന് പോലും വ്യക്തമല്ല. ഒരു കാരണവുമില്ലാതെയാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി കാലതാമസം വരുത്തുന്നത്. സർക്കാർ ഏജൻസികൾ സന്ദർശിക്കാതെ തന്നെ അയൽ രാജ്യങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ നടപടികൾ പൂർത്തിയാക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News