കഴിഞ്ഞ വർഷം കുവൈറ്റ് പ്രവാസികൾ അവരുടെ നാടുകളിലേക്ക് അയച്ചത് 5.4 ബില്യൺ ദിനാർ

  • 13/05/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം പ്രവാസികൾ അവരുടെ നാടുകളിലേക്ക് അയച്ചത് 5.4 ബില്യൺ ദിനാർ കുവൈത്തി ദിനാർ എന്ന് കണക്കുകൾ. പ്രവാസികൾ അയക്കുന്ന പണത്തിൽ 2021മായി താരതമ്യം ചെയ്യുമ്പോൾ 2.17 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്നും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2021 ഇത് 5.5 ബില്യൺ ദിനാർ ആയിരുന്നു. അതേസമയം, കഴിഞ്ഞ വർഷം കുവൈത്തികൾ യാത്രയ്‌ക്കായി വൻതുക ചെലവഴിച്ചതായും കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 

കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ മൊത്തം ചെലവ് 1.13 ബില്യൺ ദിനാറും രണ്ടാം പാദത്തിൽ 835.8 മില്യൺ ദിനാറും മൂന്നാം പാദത്തിൽ 1.1 ബില്യൺ ദിനാറും നാലാം പാദത്തിൽ 935 മില്യൺ ദിനാറുമായിരുന്നു. കുവൈത്തിനുള്ളിലെ വിനോദസഞ്ചാരികളുടെ ചെലവ് കണക്കിലെടുത്താലും വർധന ഉണ്ടായിട്ടുണ്ട്. 2022ൽ മൊത്തം ചെലവ് 333 മില്യൺ ദിനാറിലെത്തി. ഇറക്കുമതിയുടെ കാര്യത്തിലും വർധനയുണ്ടായി. 2022ൽ 8.6 ബില്യൺ ദിനാർ മൂല്യമുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്തുവെന്നാണ് കണക്ക്. മുൻ വർഷം ഇത് 8.4 ബില്യൺ ആയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News