കുവൈറ്റ് വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം പ്രവർത്തനം ആരംഭിച്ചു

  • 13/05/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനം പ്രവർത്തിച്ച് തുടങ്ങി. ഫേസ് പ്രിന്റ്, ഐറിസ്, ഇലക്‌ട്രോണിക് സിഗ്‌നേച്ചർ എന്നിവ പരിശോധിക്കുന്നതിന്റെ ആദ്യ പരീക്ഷണം എന്ന നിലയിൽ തിരക്കും തകരാറും കൂടാതെ ഓരോ സിസ്റ്റവും വിജയകരമായി നടപ്പാക്കാൻ സാധിച്ചു. ഈ സംവിധാനം പ്രയോ​ഗിക്കുന്നതിന് ഒരു യാത്രക്കാരന് നാൽപ്പത് സെക്കൻഡ് മാത്രമാണ് ആവശ്യം 

കുവൈത്തിലേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തേക്ക് പോകുന്നവരുടെയും പ്രത്യേക ഡാറ്റ ലഭ്യമാകുന്ന ഒരു ഇൻഫർമേഷൻ ബാങ്ക് സ്ഥാപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. വരുന്നവരും പോകുന്നവരുമായ യാത്രക്കാരിൽ  പിഴവുകളുമില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ പരിശോധന നടത്താൻ ജീവനക്കാർക്ക് സാധിച്ചുവെന്ന് വിമാനത്താവള വൃത്തങ്ങൾ പറഞ്ഞു. വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന ബയോമെട്രിക് സംവിധാനത്തെ യാത്രക്കാരും സ്വാ​ഗതം ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News