യുഎൻ അം​ഗത്വത്തിൽ 60-ാം വാർഷികം ആഘോഷിച്ച് കുവൈത്ത്

  • 13/05/2023

കുവൈത്ത് സിറ്റി: യുഎൻ അംഗത്വത്തിന്റെ 60-ാം വാർഷികം ആഘോഷിച്ച് കുവൈത്ത്. കുവൈത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഘട്ടമെന്നാണ്  ഐക്യരാഷ്ട്ര സഭയിലെ രാജ്യത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായ് പറഞ്ഞത്. അന്താരാഷ്ട്ര സംഘടനയുമായി പങ്കാളിത്തം വർധിപ്പിക്കുന്നതിന് കുവൈത്ത് നേതൃത്വം തുടർച്ചയായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി വ്യത്യസ്ത മേഖലകളിൽ, പ്രത്യേകിച്ച് മാനുഷിക സമാധാനം, സുരക്ഷ, സാമ്പത്തിക, വികസന മേഖലകളിൽ ഇരുപക്ഷവും പരസ്പരം സഹകരിക്കുന്നുണ്ട്. 

1991ലെ ഇറാഖി അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിക്കുന്നതിലുള്ള യുഎൻ രക്ഷാസമിതിയുടെ പങ്കിനെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. 1978 മുതൽ 1979 വരെയും 2018 മുതൽ 2019 വരെയും യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗത്വ കാലത്ത് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിൽ കുവൈത്ത് പ്രധാന പങ്ക് വഹിച്ചിരുന്നു. കൂടാതെ, സംഘർഷങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി സഹകരിച്ചുള്ള പ്രവർത്തനം നടത്തുന്നതും അൽ ബന്നായ് ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News