ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ 11 ​ഗ്യാരേജുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

  • 14/05/2023

കുവൈത്ത് സിറ്റി: ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജുകളിൽ പരിശോധന നടത്തി വൈദ്യുതി മന്ത്രാലയം. ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിലെ 11 ഗാരേജുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഉടമകൾക്കെതിരെ പിഴ ചുമത്തുകയും ചെയ്തതായി വൈദ്യുതി മന്ത്രാലയത്തിന്റെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം മേധാവി അദ്‌നാൻ ദഷ്തി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ വ്യവസായ മന്ത്രാലയം, അൽ അഹമ്മദി ഗവർണറേറ്റിലെ വ്യവസായ പൊതു അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.  ഗാരേജുകളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടുവെന്നും, ലംഘിക്കുന്നവർക്കെതിരെ ക‌ടുത്ത നടപ‌ടികൾ സ്വീകരിക്കുമെന്നും ദഷ്തി വിശദീകരിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News