കുവൈത്തിന്റെ നടപടികൾ ഫലം കാണുന്നു; തൊഴിലാളി വിഷയത്തിൽ അയഞ്ഞ് ഫിലിപ്പിയൻസ്

  • 14/05/2023

കുവൈത്ത് സിറ്റി: ഫിലിപ്പിയൻസിൽ നിന്ന് എത്തുന്നവർക്ക് കുവൈത്ത് ഏർപ്പെടുത്തിയ വ്യവസ്ഥകൾ ഫലം കാണുന്നതായി സൂചന. വ്യാപകമായ ജനപിന്തുണയിൽ കുവൈത്ത്  അടുത്തിടെ ഉറച്ച നടപടികൾ സ്വീകരിച്ചിരുന്നു. ഫിലിപ്പിനോ തൊഴിലാളികൾക്ക് ഏതെങ്കിലും വിസ അനുവദിക്കുന്നത് അവസാനിപ്പിക്കുക, സാധുതയുള്ള റെസിഡൻസിയുള്ള തൊഴിലാളികൾക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം പരിമിതപ്പെടുത്തുക എന്നിങ്ങനെയുള്ള നടപടികളാണ് സ്വീകരിച്ചത്. സംയുക്ത സമിതിയുടെ വരാനിരിക്കുന്ന യോ​​ഗത്തിന് മുന്നോടിയായി സ്വീകരിച്ച ഈ നടപടികൾ വിജയം കാണുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

ഫിലിപ്പിയൻസ് തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം മെയ് 16 മുതൽ 18 വരെയുള്ള കാലയളവിൽ കുവൈത്ത് സന്ദർശിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട സംയുക്ത സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ഫിലിപ്പിയൻസ് അധികൃതർ എത്തുക. കുവൈത്തിന്റെ നടപടികൾക്ക് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിലെ അംഗങ്ങളെ മാറ്റാൻ ഫിലിപ്പിയൻസ് അധികൃതർ തീരുമാനിച്ചതായി വൃത്തങ്ങൾ വ്യക്തമാക്കി. തൃപ്തികരമായ ഒരു പരിഹാരം കണ്ടെത്തും എന്നാണ് തൊഴിലാളി വിഷയത്തിൽ ഇപ്പോൾ ഫിലിപ്പിയൻസിന്റെ നിലപാട്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News